രാജ്യത്തെ കര്‍ഷകരോട് കേന്ദ്രസര്‍ക്കാര്‍ ചെയ്ത വഞ്ചനയില്‍ പ്രതിഷേധിച്ച് ജൂലൈ 18-ന് ആരംഭിക്കുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന്റെ തുടക്കം മുതല്‍ ജൂലൈ 31 വരെ രാജ്യത്തുടനീളം കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധപരിപാടികള്‍ നടത്തുമെന്ന് സംയുക്ത
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു എന്ന് പ്രഖ്യാപിച്ചെങ്കിലും മിനിമം താങ്ങുവില( എം എസ് പി) സംബന്ധിച്ച് ചര്‍ച്ചകള്‍ക്കായി കമ്മിറ്റി രൂപീകരിക്കുക, കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ നമ്മുടെ ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.
അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ ഉറങ്ങുകയാണ്. സര്‍ക്കാരിനെ ഉണര്‍ത്താനാണ് ഇത്തരം പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു